മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

1841

ന്യൂഡൽഹി: മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഈ​ശ്വ​ര​സ്മ​ര​ണ​യി​ലാ​ണ് കെജ്‌രി​വാ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ എന്ന മുദ്രവാക്യം ഉയർത്തിയാണ് ഡൽഹി ജനതയെ ആം ആദ്മി പാർട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. മിനി മഫ്ളർ മാൻ, ബേബി കെജ്‌രിവാൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരുവയസുകാരൻ അവ്യാൻ തോമറും ചടങ്ങിനെത്തിയിരുന്നു. ഇ​ത്ത​വ​ണ 70 ല്‍ 62 ​സീ​റ്റ് നേ​ടി​യാ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി അ​ധി​കാ​രം നി​ല​നി​ര്‍​ത്തി​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ​റി​ക്ഷ, ബ​സ്, മെ​ട്രൊ ഡ്രൈ​വ​ർ​മാ​ർ, സ്കൂ​ളി​ലെ പ്യൂ​ണ്‍​മാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​ നി​ന്നു​ള്ള 50 പേ​ർ അ​ര​വി​ന്ദ് കെജ്‌​രി​വാ​ളി​നൊ​പ്പം വേ​ദി പ​ങ്കി​ട്ടു. സ​ത്യ​പ്ര​തി​ജ്ഞ മു​ന്നി​ൽ ക​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ല്ല.