ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരരെ പരിശീലിപ്പിച്ചത് പാക് സൈന്യമെന്ന് പോലീസ്

885

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അറസ്റ്റിലായ ഐഎസ് ബന്ധമുള്ളവര്‍ക്ക് പാക് സൈന്യം പരിശീലനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. അറസ്റ്റി
ലായ സീഷാൻ ഖമര്‍, ഒസാമ എന്നിവര്‍ക്ക് ബലൂചിസ്ഥാനിൽ വെച്ച് പാക് സൈന്യം പരിശീലനം നല്‍കിയിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരൻ ആയിരുന്നു ഡൽഹിയിൽ പിടിക്കപ്പെട്ട ഐഎസ് സംഘത്തെ നയിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഘാസി എന്നു പേരുള്ള ഒരു പാക് മേജര്‍ അല്ലെങ്കിൽ ലെഫ്റ്റനൻ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു സംഘത്തെ പരിശീലിപ്പിച്ചത്. ഘാസിയ്ക്ക് ജബ്ബാര്‍, ഹംസ എന്നിങ്ങനെ രണ്ട് അനുയായികളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൊത്തം ആറുപേരെയാണ് പോലീസ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്തു നിന്ന് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനലേയ്ക്ക് തങ്ങളെ ബോട്ടിലാണ് കൊണ്ടുപോയതെന്നും പാകിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖത്തിനു സമീപം ജിയോനിയിലാണ് തങ്ങളെ ഇറക്കിയതെന്നും പ്രതികള്‍ പറഞ്ഞതായി പോലീസിനെ ഉദ്ധരിച്ചുള്ള എൻഡിടിവി റിപ്പോര്‍ട്ട് ്യക്തമാക്കുന്നു. പല തവണ ബോട്ടുകള്‍ മാറി കയറിയ ശേഷമാണ് ഇവിടെയെത്തിയതെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഒരു ഫാം ഹൗസിലേയ്ക്ക് തങ്ങളെ കൊണ്ടുപോയെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഈ കേന്ദ്രത്തിൽ മൂന്ന് പാക് സ്വദേശികള്‍ ഉണ്ടായിരുന്നുവെന്നും ഇവരിൽ ജബ്ബാര്‍, ഹംസ എന്നിവരാണ് തങ്ങളെ പരിശീലിപ്പിച്ചതെന്നും പ്രതികള്‍ പറഞ്ഞു. ഇവര്‍ പാക് സൈനികോദ്യോഗസ്ഥരാണെന്നം യൂണിഫോം ധരിച്ചിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. ഹംസ എന്നയാളെ ക്യാംപിലുണ്ടായിരുന്നവര്‍ ഏറെ ബഹുമാനിച്ചിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു.