ഈ വർഷം അവസാനത്തോടെ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ വാക്സിൻ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ്

10198

വാഷിങ്ടൺ: ഈ വർഷം അവസാനത്തോടെ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ വാക്സിൻ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന്‍റെ ടൗൺ ഹാൾ ഷോയിൽ പങ്കെടുക്കുയായിരുന്നു അദ്ദേഹം. വാക്സിൻ വികസിപ്പിക്കാൻ അമെരിക്കയും മറ്റു രാജ്യങ്ങളും മത്സരിക്കുകയാണ്. അമെരിക്കയ്ക്ക് എന്തായാലും വർഷാവസാനത്തോടെ വാക്സിൻ ഉണ്ടാകും.

മറ്റേതെങ്കിലും രാജ്യം അതിനു മുൻപേ വാക്സിൻ കണ്ടെത്തിയാൽ അവരെ അംഗീകരിക്കാനും യുഎസിനു മടിയില്ല. യുഎസ് ഗവേഷകരെ മറ്റൊരു രാജ്യം പിന്തുള്ളുന്നതിൽ സന്തോഷമേയുള്ളൂ. ഫലപ്രദമായ വാക്സിൻ കിട്ടുക എന്നതാണ് എന്‍റെ ആവശ്യം- ട്രംപ് പറഞ്ഞു. യുഎസിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും സെപ്റ്റംബറിൽ തുറക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം.