കണ്ണിനു താഴെയുള്ള കറുത്ത പാട് അകറ്റാൻ

6316

എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ് . ഉറക്കമില്ലായ്മ ,പോഷക ആഹാരക്കുറവ് ,മാനസിക സമ്മർദ്ദങ്ങൾ, ചർമപ്രശ്നങ്ങൾ തുടങ്ങി പലകാര്യങ്ങളും കൊണ്ട് കണ്ണിനുചുറ്റും കറുപ്പുനിറം ഉണ്ടാകും.

കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ചില ഹോം റെമെഡീസ്

തക്കാളി ,നാരങ്ങ
കണ്ണിനുതാഴെയുള്ള കറുത്ത പാടിന് തക്കാളിനീരും നാരങ്ങനീരും തമ്മിൽ കലർത്തി കണ്ണിനുചുറ്റും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ മുഖം വിർത്തി ആയി കഴുകുക.

ഉപ്പു വെള്ളം
കണ്ണിന് താഴെയുള്ള കരുവാളിപ്പ് മാറുവാൻ ഇളം ചൂടുള്ള ഉപ്പു വെള്ളത്തിൽ മുക്കിയ പഞ്ഞി ചൂട് വിടുംവരെ കൺതടങ്ങളിൽ വെയ്ക്കുക.

ഭക്ഷണങ്ങൾ
പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക .സാലഡ് ചീസ് ,ഇലക്കറികൾ ,പച്ചക്കറികൾ ,പഴങ്ങൾ എന്നിവ കഴിക്കുക.

വെള്ളം
ധാരാളം വെള്ളം കുടിക്കുക . ശരീരത്തിലെ വെള്ളത്തിന്റെ കുറവ് കൊണ്ട് കറുപ്പു നിറം വരാൻ സാധ്യതയുണ്ട്‌.

പാൽ
അല്‌പം പാലിൽ നേന്ത്രപ്പഴം നന്നായി മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കികൺതടങ്ങളിൽ പുരട്ടുക

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നീര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കൺതടങ്ങളിലെ കറുപ്പ് നിറം അകറ്റാൻ ഗുണം ചെയ്യും.

ഉറക്കം
ദിവസം 8 മണിക്കൂർ ഉറങ്ങുകുക .ഉറക്കമില്ലായ്മ കറുപ്പ് നിറം കൂട്ടും.

റോസ് വാട്ടർ
റോസ് വാട്ടറിൽ പഞ്ഞി മുക്കി കണ്ണിന്റെ മീതെ 15 മിനുറ്റ് വെയ്ക്കുക.