ദലിത് സമുദായത്തിൽ നിന്നുള്ളവർ മുഖ്യധാരയിലെത്തുന്നു.

3281

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി മല്ലികാർജുന ഖർകെ തെരെഞ്ഞെടുക്കപ്പെട്ടു. അതിൽ പ്രധാനപ്പെട്ട ഒരു കാര്യം ഉള്ളത്
അദ്ദേഹം ദലിത് സമുദായത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് എന്നതാണ്

ബിജെപിയെ പോലെ സവർണരുടെ പാർട്ടിയായ കോൺഗ്രസിന്റെ അമരത്ത് ദലിതനായ ഒരു വ്യക്തി എത്തുന്നത് സ്വാഗതാർഹമാണ്. കർണാടകയിൽ നിന്നുള്ള നേതാവാണ് മല്ലികാർജുന ഖർകെ

കഴിഞ്ഞ ദിവസമാണ് സിപിഐയുടെ ദേശീയ സെക്രട്ടറിയായി ഡി രാജയും തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടുകാരനായ രാജയും ദലിത് സമുദായാംഗമാണ്.

ബിജെപിയാണ് ആദ്യം ദലിത് സമുദായത്തിലെ വ്യക്തികളെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചത്. ആദ്യം അവർ പട്ടികജാതി സമുദായത്തിലെ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി. പിന്നീട് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി. ബിജെപിയും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ദലിത് സമുദായത്തിലെ അംഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ശുഭകരമാണ്. രാജ്യത്ത് വലിയ മാറ്റം ഇതുവഴി സമൂഹത്തിലുണ്ടാക്കുക തന്നെ ചെയ്യും. ഇത് മറ്റു രാഷ്ട്രീയ പാർട്ടികൾ കൂടി പിന്തുടർന്നാൽ പാർശ്വവൽക്കരിക്കപ്പെട്ടവർ മുഖ്യധാരയിലെത്തും.