പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു.

17

പാറ്റ്‌ന : പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. സരൺ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പശുവിനെ മോഷ്ടിക്കാനാണ് മൂന്നംഗ സംഘം എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇവരെ ആൾക്കൂട്ടം തടഞ്ഞുവയ്ക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പൊലീസ് എത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ത്രിപുരയിലും സമാന സംഭവം അരങ്ങേറിയിരുന്നു.