വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ വിജയ തീരത്ത് ; ര​ണ്ടാം ഇ​ന്നി​ങ്സ് വെ​സ്റ്റി​ൻ​ഡീസ് രണ്ടിനു 45

65

കി​ങ്സ്റ്റ​ണ്‍: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നി​ങ്സ് നാലു വിക്കറ്റ് നഷ്ടത്തിൽ 168 റൺസിനു ഡിക്ലയർ ചെയ്തു.. ര​ണ്ടാം ഇ​ന്നി​ങ്സ് വെ​സ്റ്റി​ൻ​ഡീസ് രണ്ടിനു 45 എന്ന നിലയിൽ തോൽവിയുടെ വക്കിലാണ് .കളി അവസാനിക്കാൻ രണ്ടു ദിവസം കൂടിയുള്ളതിനാൽ ഇന്ത്യ വിജയിക്കും .423 റൺസാണ് വെ​സ്റ്റി​ൻ​ഡീ​സിന്റെ വിജയലക്ഷ്യം . ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 416 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ വി​ൻ​ഡീ​സ് 47.1 ഓ​വ​റി​ൽ 117 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​ന്ത്യ​ക്ക് 299 റ​ൺ​സി​ന്‍റെ ലീ​ഡ്കിട്ടിയിരുന്നു . ഹാ​ട്രി​ക് ഉ​ൾ​പ്പെ​ടെ ആ​റ് വി​ക്ക​റ്റ് നേ​ടി​യ ജ​സ്പ്രീ​ത് ബും​മ്ര​യാ​ണ് വി​ൻ​ഡീ​സി​നെ ഒ​രി​ക്ക​ൽ കൂ​ടി എ​റി​ഞ്ഞി​ട്ട​ത്.

87 റ​ൺ​സി​ന് ഏ​ഴ് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ൽ മൂ​ന്നാം ‌ദി​നം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​നെ 17 റ​ൺ​സെ​ടു​ത്ത കെ​മ​ർ റോ​ച്ചും 14 റ​ൺ​സെ​ടു​ത്ത റ​ക്കിം കോ​ൺ​വാളുമാ​ണ് നൂ​റ് ക​ട​ത്തി​യ​ത്. ര​ണ്ടാം ദി​നം ഹ​നു​മ വി​ഹാ​രി​യു​ടെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി​യു​ടെ മി​ക​വി​ല്‍ ഒ​ന്നാം ഇ​ന്നി​ങ്‌​സി​ല്‍ 416-ന് ​പു​റ​ത്താ​യ ഇ​ന്ത്യ, വി​ന്‍ഡീ​സി​ന്‍റെ ഏ​ഴു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യി​രു​ന്നു. ഹാ​ട്രി​ക്ക​ട​ക്കം ആ​റു വി​ക്ക​റ്റെ​ടു​ത്ത ജ​സ്പ്രീ​ത് ബും​മ്ര​യാ​ണ് ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് മേ​ൽ​കൈ സ​മ്മാ​നി​ച്ച​ത്.

ടെ​സ്റ്റ് ച​രി​ത്ര​ത്തി​ല്‍ ഹാ​ട്രി​ക്ക് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ബും​മ്ര. മ​ത്സ​ര​ത്തി​ന്‍റെ ഒ​മ്പ​താം ഓ​വ​റി​ലാ​യി​രു​ന്നു ബും​മ്ര​യു​ടെ ഹാ​ട്രി​ക്ക് പ്ര​ക​ട​നം. ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ല്‍ ഡാ​ര​ന്‍ ബ്രാ​വോ​യെ (4) രാ​ഹു​ലി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച ബും​മ്ര തൊ​ട്ട​ടു​ത്ത ര​ണ്ടു പ​ന്തു​ക​ളി​ല്‍ ഷ​മാ​ര്‍ ബ്രൂ​ക്ക്‌​സി​നെ​യും റോ​സ്റ്റ​ണ്‍ ചേ​സി​നെ​യും വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ക്കി.

ക്രെ​യ്ഗ് ബ്രാ​ത്‌​വെ​യ്റ്റ് (10), ജോ​ണ്‍ കാം​ബെ​ല്‍ (2), ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ (18) എ​ന്നി​വ​രെ​യും പു​റ​ത്താ​ക്കി​യ ബും​മ്ര വെ​റും 16 റ​ണ്‍സ് വ​ഴ​ങ്ങി​യാ​ണ് ആ​റു വി​ക്ക​റ്റെ​ടു​ത്ത​ത്. ഹ​ര്‍ഭ​ജ​ന്‍ സി​ങ്, ഇ​ര്‍ഫാ​ന്‍ പ​ത്താ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്ക് വേ​ണ്ടി നേ​ര​ത്തെ ടെ​സ്റ്റി​ല്‍ ഹാ​ട്രി​ക്ക് നേ​ടി​യി​ട്ടു​ള്ള താ​ര​ങ്ങ​ള്‍.

നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്സ് 416 റ​ണ്‍സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. ടെ​സ്റ്റ് ക​രി​യ​റി​ലെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി നേ​ടി​യ ഹ​നു​മ വി​ഹാ​രി​യു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​യ​ത്. 225 പ​ന്തി​ല്‍ 16 ബൗ​ണ്ട​റി​ക​ളോ​ടെ 111 റ​ണ്‍സെ​ടു​ത്ത വി​ഹാ​രി​യെ ഹോ​ള്‍ഡ​റാ​ണ് പു​റ​ത്താ​ക്കി​യ​ത്. ക​രി​യ​റി​ലെ ആ​ദ്യ അ​ര്‍ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ന്ത് ശ​ര്‍മ (57) വി​ഹാ​രി​ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍കി. ഇ​രു​വ​രും ചേ​ര്‍ന്ന് എ​ട്ടാം വി​ക്ക​റ്റി​ല്‍ 112 റ​ണ്‍സാ​ണ് കൂ​ട്ടി​ച്ചേ​ര്‍ത്ത​ത്. ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സി​ലെ ഉ​യ​ര്‍ന്ന കൂ​ട്ടു​ക്കെ​ട്ടാ​ണി​ത്.