വെ​സ്റ്റി​ൻ​ഡീ​സി​നെ​തിരെ ഇന്ത്യ ഒന്നാംദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു

73

കി​​ങ്സ്റ്റ​​ൺ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യയുടെ തുടക്കം പാ​ളി​യെങ്കിലും ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തിട്ടുണ്ട് .ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങിനിറങ്ങിയ ഇ​ന്ത്യ 81/2 എ​ന്ന നി​ല​യി​ൽ പതറിയെങ്കിലും പിന്നീട് കരകയറുകയാണുണ്ടായത് .

ടീ​​മി​​ൽ നി​​ല​​നി​​ൽ​​പ്പി​​നാ​​യി പോ​​രാ​​ടു​​ന്ന ഓ​​പ്പ​​ണി​​ങ് ‌ബാ​​റ്റ്സ്മാ​​ൻ കെ.​​എ​​ൽ. രാ​​ഹു​​ൽ ഒ​​ര​​വ​​സ​​രം കൂ​​ടി തു​​ല​​യ്ക്കു​ന്ന​തു കൊ​ണ്ടു​കൊ​ണ്ടാ​ണ് ഇ​ന്ത്യ ക​ളി തു​ട​ങ്ങി​യ​ത്. രാ​​ഹു​​ൽ 13 റ​​ൺ​​സി​​ന് പു​​റ​​ത്താ​​യി. വി​​ൻ​​ഡീ​​സ് ക്യാ​​പ്റ്റ​​ൻ ജാ​​സ​​ൺ ഹോ​​ൾ​​ഡ​​റി​​ന്‍റെ പ​​ന്തി​​ൽ അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ൻ റ​​ക്കീം കോ​​ൺ​​വാ​​ളി​​ന് സ്ലി​​പ്പി​​ൽ പി​​ടി ന​​ൽ​​കി​​യാ​​ണ് രാ​​ഹു​​ൽ പ​​വ​​ലി​​യ​​നി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്.

26 പ​​ന്ത് നേ​​രി​​ട്ട രാ​​ഹു​​ൽ ര​​ണ്ടു ബൗ​​ണ്ട​​റി​​ക​​ൾ കു​​റി​​ച്ചെ​​ങ്കി​​ലും അ​​ധി​​കം മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​യി​​ല്ല. തു​ട​ർ​ന്നെ​ത്തി​യ ചേ​തേ​ശ്വ​ർ പു​ജാ​ര​യും നി​റം മ​ങ്ങി. ആ​റു റ​ൺ​സെ​ടു​ത്ത പു​ജാ​ര​യെ കോ​ൺ​വാ​ളി​ന്‍റെ ഓ​ഫ് സ്പി​ൻ വീ​ഴ്ത്തി. ആ​​ദ്യ ടെ​​സ്റ്റി​​ലെ ടീ​​മി​​ൽ മാ​​റ്റം​​വ​​രു​​ത്താ​​തെ​​യാ​​ണ് ഇ​​ന്ത്യ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്.
എം എ അഗർവാൾ 55 ;വിരാട് കോലി 76 ; അജിൻക്യ രഹാനെ 24 ; എന്നിവരാണ് പുറത്തായവർ .46 റൺസെടുത്ത് വിഹാരിയും 27 റൺസെടുത്ത് പന്തുമാണ് ക്രീസിലുള്ളത് .ഹോ​​ൾ​​ഡ​​ർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി