ടെസ്റ്റ്‌ റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ല: സൗരവ് ഗാംഗുലി

797

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കിയതില്‍ വിശദീകരണമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും, കോവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും ഗാംഗുലി വ്യക്തമാക്കി. ബബിളിനു പുറത്ത് പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തതിന് രവി ശാസ്ത്രിക്കെതിരെ നടപടി എടുക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി.ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും തങ്ങള്‍ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. അവസാന ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതുതന്നെയായിരുന്നു എന്നും ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വര്‍ഷത്തെ പര്യടനത്തില്‍ ഇത് ഒരു ടെസ്റ്റായി നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.