ബട്ടർ ചിക്കൻ

1034

ആവശ്യമുള്ള ചേരുവകൾ

 1. കോഴി നുറുക്കിയത് -200 ഗ്രാം
 2. തൈര് -3 -4 മണിക്കൂർ തുണിയിൽ കെട്ടി വെള്ളം മാറ്റിയത് 2 ടേബിൾ സ്പൂൺ
 3. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് -1 ടേബിൾ സ്പൂൺ
 4. നാരങ്ങാ നീര് -1 ടേബിൾസ്പൂൺ
 5. ഉപ്പ് -1/ 2 ടേബിൾ സ്പൂൺ
 6. ഗരം മസാല -1 ടീസ്പൂൺ

ചേരുവകൾ എല്ലാം കൂടി ചേർത്ത് കഷണങ്ങളിൽ തേച്ചുപിടിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക.

മസാലയ്ക്ക് ആവശ്യമായ ചേരുവകൾ

 1. സവാള-2
 2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീ സ്പൂൺ
 3. തക്കാളി-3 എണ്ണം
 4. കാശ്മീരി മുളകുപൊടി / മുളകുപൊടി 2 ടേബിൾ സ്പൂൺ
 5. ജീരകം പൊടിച്ചത് -1 ടി സ്പൂൺ
 6. മല്ലിപൊടി -1 ടീസ്പൂൺ
 7. ഗരം മസാല പൊടി -1 ടീസ്പൂൺ
 8. കശുവണ്ടി -10 -15 എണ്ണം
 9. വെള്ളം -1 / 2 കപ്പ്
 10. എണ്ണ- ആവശ്യത്തിന്
 11. വെണ്ണ -1 ടേബിൾ സ്പൂൺ
 12. ഫ്രഷ് ക്രീം- 1/ 4 കപ്പ്
 13. കസൂരി മേത്തി -1 ടേബിൾ സ്പൂൺ
 14. മല്ലിയില -2 തണ്ട് കൊത്തിയരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ10 മിനിറ്റ് വറുത്തു മാറ്റിവെക്കുക.

അതേ ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെണ്ണയും ഒരു ടേബിൾ സ്പൂൺഎണ്ണയും  ഒഴിക്കുക .ഇതിൽ കൊത്തിയരിഞ്ഞ 2  സവാളയും ചേർത്ത് നന്നായി വഴറ്റുക.വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,തക്കാളി കൊത്തിയരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.1 ടേബിൾ  സ്പൂൺ കാശ്മീരി മുളകു പൊടി  ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.  ഇതിൽ ജീരകം പൊടിച്ചത്,ഗരം മസാല പൊടി ,മല്ലിപൊടി,ഒരു ടേബിൾ സ്പൂൺ വെള്ളം  എന്നിവചേർത്ത് നന്നായി വഴറ്റുക .പച്ചമണംമാറുന്നതുവരെ വഴറ്റണം .തക്കാളി നല്ല കുഴമ്പു പരുവം ആകുമ്പോൾ കശുവണ്ടിയും ചേർത്ത് വഴറ്റുക.തീ അണച്ച് തണുക്കുന്നതുവരെ മാറ്റി വെക്കുക .നന്നായി തണുത്തതിനുശേഷം ഈ വഴറ്റിയ മസാല നന്നായി അരച്ചെടുക്കുക . ചട്ടിയിൽ അല്പംഎണ്ണ ചൂടാക്കി 1 ടേബിൾ സ്പൂൺ മുളകുപൊടിയും അരച്ച മസാലയും ചേർത്ത് വഴറ്റി 1/ 2 കപ്പ് വെള്ളം ചേർക്കുക.നന്നായി തിളച്ചു കുറുകുമ്പോൾ വറുത്തുവെച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക . ആവശ്യമെങ്കിൽ അല്പം ഉപ്പ് ചേർക്കാം.1/ 4 കപ്പ് ഫ്രഷ് ക്രീം മുകളിലൊഴിച്ച് 10 മിനിറ്റ് തിളപ്പിക്കുക .മല്ലിയിലയും കസൂരിമേത്തി ചെറുതായി ചൂടാക്കി പൊടിച്ചതും വിതറി വിളമ്പാം.ചോറ് ,ചപ്പാത്തി ,ബ്രെഡ് എന്നിവയുടെ കൂടെ കഴിക്കാം.

തയ്യാറാക്കിയത്,

ജെയ്സി വിബിൻ ,

കൊച്ചി