സി പി എം ഇപ്പോൾ മത്സരിക്കുന്നത് മുസ്ലിം ലീഗുമായി

2143

എം ആർ അജയൻ

ഒരു കാലത്ത് സി പി എം മത്സരിച്ചിരുന്നത് കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനോടായിരുന്നു. തുടർന്ന് സിപിഎം അധികാരത്തിലോ പ്രതിപക്ഷ നേതൃ നിരയിൽ മുൻ നിരയിലെത്തി. കോണ്ഗ്രസ് സി പി എമ്മിനോട് മത്സരിച്ച് ഇതേ മാതിരിയായി.

എന്നാൽ അടുത്ത കാലത്തു സിപിഎം അടവു നയം മാറ്റിയതിനെ തുടർന്ന് ഈയിടെയായി മുസ്ലിം ലീഗിനോടാണ് മത്സരിക്കുന്നത്. അതു കൊണ്ടാണ് ന്യുനപക്ഷ പ്രീണനം. ഒരു കാലത്ത് പൊതു സമൂഹത്തെ അഭിസംബോധന ചെയ്തിരുന്ന സി പി എം നേതാക്കൾ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുന്ന തരത്തിൽ എത്തിയത് എന്തുകൊണ്ട്? അതിനൊരു കാരണമുണ്ട്. ബിജെപി വളർന്നാൽ കേരളത്തിൽ തിരിച്ചടിയാവുക കോൺഗ്രസിനാണ് എന്ന് സി പി എം പരീക്ഷണ ശാലയിൽ നിന്നും ഒരുത്തിരിഞ്ഞ സിദ്ധന്തമാണ്.. സവർണ വോട്ടുകൾ ബിജെപി പിടിച്ചാൽ കോൺഗ്രസിന് വലിയ നഷ്ടം സംഭവിക്കും എന്നത് . എന്നാൽ കഴിഞ്ഞ ലോക സഭ തെരെഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ വികാരം കേരളത്തിൽ കോൺഗ്രസിന് അനുകൂലമായി. ഈ സിദ്ധാന്തം തവിടുപൊടിയായതിനെ തുടർന്ന് സി പി എം ബുദ്ധിജീവികൾ മറു സിദ്ധാന്തം ഉണ്ടാക്കി.
മുസ്ലിം സമുദായത്തിന്റെ വോട്ട് കിട്ടിയാൽ ഭരണം നിലനിർത്താം. വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപിയെ വളർത്തുകയും മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയും ചെയ്യുകയാണ് സി പി എം ലക്ഷ്യമിടുന്നത്. അതോടെ കോൺഗ്രസിൽ നിന്നും സവർണ ഹിന്ദു വോട്ടുകൾ ബിജെപിയിലേക്ക് പോവുകയും മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ സി പി എമ്മിന് കിട്ടുകയും ചെയ്യുന്നതോടെ തുടർ ഭരണം ഉണ്ടാക്കാം. അതു മുന്നിൽ കണ്ടു കൊണ്ടാണ് സി പി എം ഇപ്പോൾ മുസ്ലിം ലീഗുമായി മത്സരിക്കുന്നത്..