പരിഭ്രാന്തി പരത്താതെ വാക്‌സിന്‍ വിതരണം നടത്താന്‍ സാധിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

15726

ന്യൂഡല്‍ഹി :കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ അയക്കുന്നത് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.ആരോഗ്യമന്ത്രി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

പരിഭ്രാന്തി പരത്താതെ വാക്‌സിന്‍ വിതരണം നടത്താന്‍ സാധിക്കണം. തിക്കുംതിരക്കും മൂലം വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് ബാധിക്കുന്ന സ്ഥിതിയാണുള്ളത്. നാല് ദിവസത്തിനകം കേരളത്തിന് ആറരലക്ഷം ഡോസ് വാക്‌സിന്‍ നല്‍കുമെന്നും മുരളീധരന്‍ അറിയിച്ചു