കൊവിഡ്-19: രോഗബാധിതരുടെ എണ്ണം ഒൻപതു ലക്ഷം കവിഞ്ഞു

8602

ഇന്നലെ മാത്രം ഒരു ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ഒൻപതു ലക്ഷം കവിഞ്ഞത്. ഇറ്റലി, സ്‌പെയിൻ, യുഎസ് എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. മരണനിരക്കിൽ ചൈനയെ മറികടന്ന് ഫ്രാൻസ് മുന്നിലെത്തി. ഇതുവരെയുള്ള മരണസംഖ്യ 47,206 ആണ്.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 47,194 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ മരിച്ചത് അയ്യായിരം പേരാണ്. രോഗബാധിതരുടെ എണ്ണം ഒൻപതു ലക്ഷം കവിഞ്ഞു. പുതിയ കണക്കുകൾ പ്രകാരം 9,28,565 പേർക്കാണ് ലോകം മുഴുവൻ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇറ്റലിയിൽ മാത്രം മരണസംഖ്യ 13,155 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത് 727 ആളുകളാണ്.

സ്പെയിനിൽ 24 മണിക്കൂറിനിടെ 667 പേർ വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9131 ആയി ഉയർന്നു. 1,02,179 പേർക്കാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. ആറായിരത്തിലേറെ പേർക്ക് പുതിയതായി രോഗം ബാധിച്ചെന്നാണ് കണക്കുകൾ.