ജനീവ | തങ്ങള്‍ വികസിപ്പിച്ച കൊവിഡ്- 19 ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്ബനികള്‍ക്കും അനുമതി നല്കി യു എസ് മരുന്ന് നിര്‍മാണ കമ്ബനി ഫൈസര്‍.ഇതിലൂടെ ലോകത്തെ ദരിദ്ര രാജ്യങ്ങള്‍ക്കും ഈ ഗുളിക കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഫൈസര്‍ വികസിപ്പിച്ച പാക്സ്ലോവിഡ് എന്ന ഗുളികയാണ് മറ്റ് മരുന്ന് ഉത്പാദകര്‍ക്കും നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
ലോകത്തെ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്ന 95 ദരിദ്ര- വികസ്വര രാജ്യങ്ങളിലേക്ക് ഈ ഗുളികകള്‍ വിതരണം ചെയ്യും. ഈ ഗുളികക്കുള്ള റോയല്‍റ്റിയും മരുന്ന് ഉത്പാദകരില്‍ നിന്ന് ഫൈസര്‍ സ്വീകരിക്കില്ല. ഇതോടെ ഗുളികയുടെ വില വളരെയേറെ കുറയുകയും കൊവിഡ് ചികിത്സയുടെ സാമ്ബത്തിക ഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യും.മെഡിസിന്‍സ് പേറ്റന്റ് പൂള് (എം പി പി) പ്രകാരമുള്ള കരാറില്‍ ഫൈസര്‍ ഒപ്പുവെച്ചു. ക്ലിനിക്കല്‍ പരീക്ഷണം, മറ്റ് അനുമതികള്‍ എന്നിവക്ക് ശേഷമാകും ഫൈസറിന്റെ ആന്റിവൈറല്‍ മരുന്നിന് അതത് രാജ്യങ്ങള്‍ അംഗീകാരം നല്‍കുക. എച്ച് ഐ വി മരുന്നായ റിട്ടോണാവിറിനൊപ്പവും ഫൈസറിന്റെ ഗുളിക കഴിക്കാം. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്സിന് ലോകത്തുടനീളം ഉപയോഗിക്കുന്നുണ്ട്.
കൊവിഡ് ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്ബനികള്‍ക്കും അനുമതി നല്കി ഫൈസര്അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചില്‍; ഒഴുകിപ്പോയ വാഹനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുവഖ്ഫ് ബോര്‍ഡ് നിയമനം; വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ മുസ്ലിം ലീഗിന്റെ കച്ചവട താത്പര്യമെന്ന് മന്ത്രി ദേവര്കോവില്പുതിയ കൊവിഡ് ബാധിതര്‍ 5,516; പരിശോധിച്ച സാമ്ബിളുകള്‍ 70,576നമ്ബര്‍ 18 ഹോട്ടലിലെ ഒരു ഡി വി ആര് ഉടമ കൈമാറി; മറ്റൊന്നുകൂടി ഉണ്ടെന്ന് പോലീസ്. കിഫ്ബിക്കെതിരെ സാഡിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു; തുടക്കമിട്ട ഒന്നില്‍നിന്നും പിറകോട്ടില്ല: മുഖ്യമന്ത്രി