കോവിഡ് രണ്ടാം തരം​ഗം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

17989

ചെന്നൈ: കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വോട്ടെണ്ണൽ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനർജി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.