കോവിഡ് 19: ചുമയും പനിയും ഉള്ളവർ ആറ്റുകാൽ പൊങ്കാലക്ക് പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി

19467

തിരുവനന്തപുരം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക്ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ചു​മ, പ​നി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​ങ്കാ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

ആ​റ്റു​കാ​ലി​ൽ 23 ആ​രോ​ഗ്യ​വ​കു​പ്പ് ടീ​മു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊങ്കാലയിടാൻ എത്തുന്നവരുടെ വിഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്. 23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. വി​ദേ​ശി​ക​ൾ​ക്ക് ഹോ​ട്ട​ലു​ക​ളി​ൽ​ ത​ന്നെ പൊ​ങ്കാ​ല​യി​ടാ​ൻ സൗക​ര്യ​മൊ​രു​ക്കും.