കോവിഡിനെതിരായ പോ​രാ​ട്ട​ത്തി​ന് ലോ​ക്ക്ഡൗ​ൺ പ​രി​ഹാ​ര​മ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

2972

ന്യൂ​ഡ​ൽ​ഹി: കോവിഡിനെതിരായ പോ​രാ​ട്ട​ത്തി​ന് ലോ​ക്ക്ഡൗ​ൺ പ​രി​ഹാ​ര​മ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കൂ​ടു​ത​ൽ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ഹോ​ട്ട്സ്പോ​ട്ട് എ​ന്നും നോ​ൺ-​ഹോ​ട്ട്സ്പോ​ട്ടെ​ന്നും ര​ണ്ട് സോ​ണു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ലോ​ക്ക്ഡൗ​ൺ വൈ​റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ല്ല. ഇ​ത് കു​റ​ച്ചു സ​മ​യ​ത്തേ​ക്ക് വൈ​റ​സി​നെ ത​ട​യാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ഏ​ക​മാ​ര്‍​ഗം പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്.

വിഡി​യോ ആ​പ്പു മു​ഖാ​ന്ത​രം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​നെ​തി​രാ​യ ഏ​റ്റ​വും വ​ലി​യ ആ​യു​ധം പ​രി​ശോ​ധ​ന​യാ​ണ്. പ​രി​ശോ​ധ​ന​യി​ലൂ​ടെ വൈ​റ​സ് വ്യാ​പ​നം അ​റി​യാ​നാ​കും.

മാ​ത്ര​മ​ല്ല അ​തി​നെ ഒ​റ്റ​പ്പെ​ടു​ത്താ​നും അ​തി​നെ​തി​രെ പോ​രാ​ടാ​നും ക​ഴി​യു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കോവി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ കേ​ര​ള​ത്തെ​യും രാ​ഹു​ൽ അ​ഭി​ന​ന്ദി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക​യാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം