ഇന്ന് (മെയ് 22) കേരളത്തിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

11159

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ രോഗമുക്തി നേടി. കണ്ണൂർ 12, കാസർകോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂർ 4, മലപ്പുറം 4, കോട്ടയം 2, വയനാട് 1, പത്തനംതിട്ട 1, കൊല്ലം 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇവരിൽ 21 പേർ മഹാരാഷ്‌ട്രയിൽ നിന്ന് എത്തിയതാണ്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തർക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേര്‍ കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.

മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജയുടെ കോവിഡ് ബാധയെ തുടർന്നുള്ള നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനവും രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ 738 കൊവിഡ് രോഗബാധിതർ ഉള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. 216 പേർ ചികിത്സയിൽ. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 84258 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണത്തിലുള്ളത് 84258 പേർ. 83649 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 609 പേർ ആശുപത്രികളിലാണ്.