ഇന്ത്യയില്‍ കോവിഡ് വാക്‌സിൻ പരീക്ഷണം പൂർത്തി ആയി .

674

ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സിൻ പരീക്ഷണം പൂർത്തി ആയി . കോവിഷീൽഡ് വാക്സിനാണ് പരീക്ഷണം പൂർത്തി ആയത്. സർക്കാർ അനുമതി ലഭിച്ചാൽ ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു.  ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അതിനിടെ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. വാക്‍സിൻ വിതരണമാണ്  യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഡോക്റ്റർമാർ, എംബിബിഎസ് വിദ്യാർഥികൾ, നഴ്സുമാർ, ആശാ വർക്കേഴ്സ് തുടങ്ങി മുൻനിര ആരോഗ്യ പ്രവർത്തകരെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കാൻ നേരത്തേ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഈ നടപടി പൂർത്തിയാവുമെന്നാണു കരുതുന്നത്.