ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന് ഇന്ത്യ അടിയന്തിരആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയേക്കും

2296

ന്യൂഡൽഹി :കോവിഡ് 19 വാക്‌സിൻ അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതിനല്കുമെന്ന് ഇന്നലെ  നടന്ന അടിയന്തിരയോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു . മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാകുന്നത്. രാജ്യത്ത് ഓക്സ്ഫോർഡ് കൊവിഡ് വാക്‌സിന്‍ ഏപ്രില്‍ തൊട്ട് ഒരു വര്‍ഷത്തിനകം എല്ലാവര്‍ക്കും ലഭ്യമാക്കാനാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല പറഞ്ഞു. അടുത്ത ഫെബ്രുവരിയോടെ വാക്‌സിന്‍ ലഭ്യമാകും. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപയാകും വില.