കതിരൂർ മനോജ് വധക്കേസ്: വിചാരണ മാറ്റണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

3070

ഡൽഹി: കതിരൂർ മനോജ് വധക്കേസിന്‍റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം.

വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു. നാല് വർഷം മുൻപ് സിബിഐ നൽകിയ ഹർജിയാണിത്. എന്നാൽ ഇതിൽ തുടർനടപടികൾ സിബിഐ സ്വീകരിച്ചില്ല. സിബിഐ കോടതിയിൽ തന്നെയാണ് വിചാരണ നടക്കുന്നത്.