ഗാന്ധിജയന്തി ദിനത്തിൻ 16 ഭാഷകളിലായി സഹജയോഗ സൗജന്യ ധ്യാന പരിശീലനം

455

തിരുവനന്തപുരം: ഒക്ടോബർ 2 ന് മഹാത്മാ ഗാന്ധിജിയുടേയും ലാൽ ബഹുദൂർ ശാസ്ത്രിയുടേയും ജന്മദിനത്തിൻ സഹജയോഗ ഇന്ത്യയിൽ 16 ഭാഷകളിലായി ഓൺലൈനിൽ സൗജന്യ ധ്യാന പരിശീലനം സംഘടിപ്പിക്കുന്നു. മലയാള ഭാഷയിൽ ഉച്ചയ്ക്ക് 11 മണിക്ക് സഹജയോഗ കേരള യൂ ടൂ ബ് ചാനലിലുടെ തത്സമയം. എല്ലാവർഷവും ഗാന്ധിജയന്തി ദിനത്തിൽ നമ്മുടെ നാടും നഗരവും ശുദ്ധീകരിക്കുകയാണ് ചെയ്യാറുളളത് . ഈ വർഷം അത് കൂടാതെ നമ്മുടെ ശരീരവും മനസ്സും എങ്ങിനെ ശുദ്ധികരിക്കാം എന്ന് നമുക്ക് സഹജയോഗയിലുടെ അനുഭവിച്ചറിയാം. ഒരോ മനുഷ്യനിലും അന്തർലീനമായി കിടക്കുന്ന ജീവഊർജ്ജത്തെ ഉണർത്തി എങ്ങനെ സർവ്വവ്യാപിയായ പ്രപഞ്ച ഊർജ്ജവുമായി കൂടിച്ചേർന്ന് നമ്മുടെ സൂഷ്മ ശരീരം ശുദ്ധികരിക്കാം എന്നത് വളരെ ലളിതമായി വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ഏല്ലാ പ്രായക്കാർക്കും പരിശീലിക്കാവുന്നതാണ്.തുടർ പരിശീലനങ്ങളും നവ മാധ്യമങ്ങളിലൂടെ തികച്ചും സൗജന്യമാണ്. വിവരങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ
96 1582 1582 എന്ന നമ്പറിൽ വിളിക്കുക. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ നടക്കുന്ന ഓൺലൈൻ പരിശിലനപരിപാടിയിൽ മലയാളത്തിന് പുറമെ സംസ്കൃതം, ഉറുദു, ഹിന്ദി, തെലുങ്കു, തമിഴ്, ഗുജറാത്തി, ബംഗാളി, കന്നഡ, ആസ്സാമി, മറാഠി, പഞ്ചാബി, ഭോജ്പൂരി, ഒഡിയ, ഇംഗ്ലീഷ്, മൈഥിലി, സിന്ധി എന്നിഭാഷകളാണ്.