700-ാം ഗോൾ തികച്ച് സൂപ്പർ താരം ലയണൽ മെസി

1462

ബാഴ്‌സിലോണ :കരിയറിലെ 700-ാം ഗോൾ തികച്ച് സൂപ്പർ താരം ലയണൽ മെസി. സ്പാനിഷ് ലാലിഗയിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരായ നിർണ്ണായക മത്സരത്തിലായിരുന്ന മെസി നേട്ടം സ്വന്തമാക്കിയത്. മത്സരം സമനിലയിലായെങ്കിലും മെസി ചരിത്ര നേട്ടത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.

50ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ചരിത്രം കുറിച്ച മെസ്സിയുടെ ഗോള്‍. മെസി നേടിയ 700 ഗോളുകളിൽ 630ഉം ബാഴ്‌സയ്ക്കു വേണ്ടിയായിരുന്നു. ശേഷിച്ച 70 ഗോളുകള്‍ അര്‍ജന്റീനയുടെ കുപ്പായത്തിലാണ് അദ്ദേഹം നേടിയത്. നിലവില്‍ മല്‍സരരംഗത്തുള്ളളവരില്‍ 700 ഗോള്‍ ക്ലബ്ബില്‍ അംഗമായ രണ്ടാമത്തെ താരമാണ് മെസ്സി. 725 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ മുന്നിലുള്ളത്.

1002 പ്രൊഫഷണല്‍ മല്‍സരങ്ങളില്‍ നിന്നുമാണ് റൊണാൾഡോ 725 ഗോളുകൾ നേടിയത്. 974 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 700 ഗോളുകൾ സ്വന്തമാക്കിയത്. എന്നാൽ മെസിയാവട്ടെ വെറും 860 മല്‍സരങ്ങളിൽ നിന്നാണ് നേട്ടത്തിലെത്തിയത്. റൊണാള്‍ഡോയ്ക്ക് 700 തികയ്ക്കാന്‍ മെസ്സിയേക്കാള്‍ 100ല്‍ അധികം മല്‍സരങ്ങള്‍ വേണ്ടിവന്നിരുന്നു.