കേരളത്തിൽ കോളേജുകള്‍ ഒക്ടോബർ 4 മുതൽ

1136

തിരുവനന്തപുരം: അടുത്ത മാസം മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി. ഒക്ടോബർ 4 മുതൽ ടെക്നിക്കൽ, പോളിടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര പഠന കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം എന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നവർ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. അവസാന വർഷ വിദ്യാർത്ഥികൾക്കായാണ് ആദ്യ ഘട്ടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുക. സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി.എന്നാൽ
ഇത്തരം ക്യാമ്പസ് വിട്ടു പുറത്തു പോകാൻ അനുവാദം ഉണ്ടാകില്ല.