വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിതശ്രമത്തിനെതിരെ പ്രതിഷേധിക്കുന്നു: ബഹ്‌റൈൻ പ്രതിഭ

26595

മനാമ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമം കലാപത്തിന് കോപ്പ് കൂട്ടാനും അതുവഴി നാടിൻറെ സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കേവലം അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ സമര കോലാഹലങ്ങൾ നടത്തുന്നത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ അത് ഇത്തരം രീതികളിലൂടെയാകരുത്…

കോൺഗ്രസ്സ് നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയും സമ്മതത്തോടെയും ആണ് ഈ ആക്രമണ ശ്രമം നടന്നിട്ടുള്ളത്. ആർഎസ്എസ് – മാധ്യമ അജണ്ടയിൽ അരങ്ങേറുന്ന കുപ്രചരണങ്ങൾ ഏറ്റെടുത്തു തെരുവിലിറങ്ങുന്ന കോൺഗ്രസിനെയും ഇതിനെല്ലാം പുറകിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ശ്രമങ്ങളെയും ജനങ്ങൾ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും.

നാടിൻറെ സമാധാനാന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിതശ്രമത്തിനെതിരെ പ്രതിഷേധിക്കുന്നതായി ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.