സിഐടിയു സംസ്ഥാന സമ്മേളനം; കെ ചന്ദ്രൻ പിള്ള ജനറൽ സെക്രട്ടറിയാവാൻ സാധ്യത .

2898

കൊച്ചി:ഡിസംബർ 17 മുതൽ 19 വരെ ആലപ്പുഴയിൽ നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൽ കെ ചന്ദ്രൻ പിള്ള ജനറൽ സെക്രട്ടറിയാവാൻ സാധ്യത .നിലവിൽ ചന്ദ്രൻ പിള്ള സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളാണ് .ഒരു കാലത്ത് വിഎസ് അച്യുതാനന്ദനോടൊപ്പം നിലയുറപ്പിച്ചതിനാൽ അർഹമായ അംഗീകാരങ്ങൾ നഷ്ടപ്പെട്ട ചന്ദ്രൻ പിള്ള സിഐടിയുവിന്റെ ജനറൽസെക്രട്ടറിയാവാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. അതേസമയം പിണറായി ഗ്രൂപ്പ് ജനറൽ സെക്രട്ടറിയാക്കാൻ ആഗ്രഹിക്കുന്നത് സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗത സംഘം ജനറൽ കൺവീനറായ പിപി ചിത്തരഞ്ജനെയാണ് സി.പി.ഐ.(എം) നേതാവായ കെ. ചന്ദ്രൻ പിള്ള കെഎസ്‌വൈഎഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. നല്ല ഒരു വാഗ്മിയാണ് ചന്ദ്രൻപിള്ള .2003 മുതൽ 2009 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.പുതിയ കാലത്ത് തൊഴിലാളി വർഗ മുന്നേറ്റം നടത്തുന്നതിനു ദേശീയ തലത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയുന്ന നേതാവാണ് ചന്ദ്രൻ പിള്ളയെന്ന അഭിപ്രായം സിപിഎമ്മിൽ ശക്തിപ്പെട്ടിട്ടുണ്ട്