നടനെ ചവിട്ടിയാല്‍ 1001 രൂപ; വിജയ് സേതുപതിക്കെതിരെ ഹിന്ദു മക്കള്‍ കക്ഷി

825

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി. നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്ത് പറഞ്ഞു.വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട വീഡിയോ സേഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന താരത്തിന് പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതും അക്രമിയെ വിജയ് സേതുപതിയുടെ അംഗരക്ഷകര്‍ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആക്രമണത്തില്‍ വിജയ് സേതുപതിയുടെ സഹായിക്ക് പരുക്കേറ്റു.ബെംഗളൂരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഔപചാരികമായി പരാതി നല്‍കാത്തതിനാല്‍ അക്രമിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. മദ്യലഹരിയിലെത്തിയ പ്രതി താരത്തെ ആക്രമിക്കുകയായിരുന്നു