കൊച്ചി ഇന്റർനാഷനൽ വിമാനത്താവളത്തിൽ സെക്യൂരിറ്റി ലംഘനം

38375

കൊച്ചി: കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വിലസുന്നതായി പരാതി. ഷബീർ.എ.എം എന്ന ഉദ്യോഗസ്ഥനാണ് സർവീസിൽ നിന്നും പിരിഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി ഭരണം തുടരുന്നത്. ഇതിനു പിന്നിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാഎസ് ഐ എ എസിന്റെ മൗനാനുവാദമുണ്ടെന്നാണ് ആക്ഷേപം. 2021 ജൂൺ 14 നാണ് ഷബീർ സിയാലിൽ നിന്നും വിരമിച്ചത്. തുടർന്ന് സിയാൽ ഡയറക്ടർ ബോർഡ് ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ മാസം തോറും നാലു ലക്ഷം രൂപ ശമ്പളത്തിൽ executive director (engg.services )എന്ന തസ്തികയിൽ വീണ്ടും നിയമിച്ചു. 2022 ജൂൺ 14 നു ഷബീറിന്റെ കാലാവധി കഴിഞ്ഞെങ്കിലും സർവ അധികാരങ്ങളോടെ ഇപ്പോഴും അദ്ദേഹം ഇതേ തസ്തികയിൽ തുടരുകയാണ്.

വിമാനത്താവളം പോലുള്ള തന്ത്ര പ്രധാനമായ മേഖലയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥൻ വിലസുന്നത് എന്നാണ് ആരോപണം. ഈ ഉദ്യോഗസ്ഥൻ വിരമിച്ചതോടെ വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള പാസ് ഔദ്യോഗികമായി അസാധുവായി. ഈ അസാധുവായ പാസ് ഉപയോഗിച്ചാണ് ഷബീർ വിമാനത്താവളത്തിൽ വിലസുന്നത്. ടിക്കറ്റ് സമയപരിധി കഴിഞ്ഞാൽ യാത്രക്കാരനു പോലും ഒരു കാരണവശാലും വിമാനത്താവളത്തിൽ പ്രവേശനം അനുവദിക്കാത്ത സിഐഎസ്എഫുകാരാണ് അസാധുവായ(invalid pass) പാസുള്ള ഷബീറിനെ വിമാനത്താവളത്തിലേക്ക് കടത്തി വിടുന്നത്.

കഴിഞ്ഞ മെയ് 31 നു വിമാനത്താവള ഡയറക്ടർ എ സി കെ നായർ വിരമിക്കുകയും സംസ്ഥാന സർക്കാർ പുതിയ പദവി അദ്ദേഹത്തിനു നൽകുകയും ചെയ്തു