ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

3042

ന്യൂഡല്‍ഹി: ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിക്കുന്നു. യേശു ക്രിസ്തുവിന്റെ ജനനനത്തെ നാം ആഘോഷിക്കുന്നു. സ്‌നേഹം, സൗഹൃദം, അനുകമ്പ എന്നീ സന്ദേശങ്ങള്‍ പിന്തുടരാന്‍ മനുഷ്യ രാശിയ്ക്ക് പ്രചോദനമേകിയ ജീവിതമാണ് യേശു ക്രിസ്തുവിന്റേത്.

യേശു ക്രിസ്തു കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ദയയും സമത്വവും നിറഞ്ഞതുമായ ഒരു സമൂഹം സൃഷ്ടിക്കാനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ ട്വിറ്റർ ഇങ്ങനെ “Merry Christmas to all fellow citizens and especially to our Christian brothers and sisters in India and abroad. This is a day to renew our committment to values of compassion, love, fraternity. May Jesus Christ bless us all with happiness and joy.