വിവാഹം കഴിച്ചാലും പോക്‌സോ നിയമം ബാധകം: ഹൈക്കോടതി

3115

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി. 31 വയസ്സുകാരനായ മുസ്ലീം യുവാവ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി.കെ തോമസിന്റെ സുപ്രധാന പരാമര്‍ശം. 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വ്യക്തിനിയമം എന്ന വാദം അംഗീകരിക്കാനാവില്ല. ഒരു കുഞ്ഞിന് നേര്‍ക്കുള്ള അനാവശ്യമായ സ്പര്‍ശനം പോലും പോക്‌സോ വകുപ്പിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.


മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്‌സോ. മുസ്ലീമായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ആ കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്താനുള്ള അനുമതിയായി കാണാന്‍ കഴിയില്ല.