ജീവയുടെ ‘ചീറ് ‘ ഫെബ്രുവരി 7 ന്‌ പ്രദർശനത്തിനെത്തുന്നു.

618

ജീവ നായകനാവുന്ന ‘ ചീറ് ‘ അഥവാ ഗർജ്ജനം ഫെബ്രുവരി 7 ന്‌ പ്രദർശനത്തിനെത്തുന്നു. വിജയ് സേതുപതി നായകനായി അഭിനയിച്ച ‘ റെക്ക ‘ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു ശ്രദ്ധേയനായ രത്തിന ശിവയാണ് ‘ ചീറ് ‘ അണിയിച്ചൊരുക്കുന്നത് .

ഗ്രാമീണ പശ്ചാത്തലത്തിൽ ,സഹോദരീ – സഹോദര സ്നേഹ ബന്ധത്തെ ആസ്പദമാക്കിയുള്ള വൈകാരികതയാർന്ന പ്രമേയമാണ് അവലംബം. പ്രണയവും വൈകാരികതയും കൊണ്ട് ഇഴപാകിയ ആക്ഷൻ എന്റർടൈനറത്രെ ‘ ചീറ് ‘.പുതുമുഖം റിയാ സുമനാണ് നായിക. മലയാളിയായ ഗായത്രി കണ്ണനാണ് ജീവയുടെ സഹോദരി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രശസ്ത തമിഴ് – തെലുങ്ക് യുവ നടൻ നവദീപാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമാവുന്നത്. വരുൺ, സതീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഗണേഷ് കുമാർ സംഘട്ടന സംവിധാനവും രാജു സുന്ദരം നൃത്ത സംവിധാനവും നിർവഹിച്ച ‘ചീറി ‘ന്റെ സംഗീത സംവിധായകൻ ഡി. ഇമാനാണ് .

വേൽസ് ഫിലിം ഇന്റർ നാഷണലിന്റെ ബാനറിൽ ഡോക്ടർ. ഐശരി ഗണേഷ് നിർമ്മിച്ച ‘ ചീറ് ‘ സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കേരളത്തിൽ റീലീസ് ചെയ്യുന്നു.
സി. കെ. അജയ് കുമാർ, പി ആർ ഒ