വിശാലിന്റെ പുതിയ ചിത്രമായ “ചക്ര”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാവുന്നു

4428

വിശാലിന്റെ പുതിയ ചിത്രമായ “ചക്ര”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാവുന്നു. “ആക്ഷൻ” റിലീസിനൊപ്പമാണ് “ചക്ര”യുടെ പോസ്റ്ററും പുറത്തിറക്കിയിരിക്കുന്നത്. വിശാൽ മിലിട്ടറി ഓഫിസറായി നായക വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകൻ പുതുമുഖം എം.എസ്. ആനന്ദനാണ് ശ്രദ്ധാ ശ്രീനാഥ്, റജിന കസാൻഡ്രെ എന്നിവരാണ് നായികമാർ.

യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. വിശാൽ ഫിലിം ഫാക്ടറിയാണ് നിർമ്മാണം. “ചക്ര” ജനുവരിയിൽ പൊങ്കലിന് പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.

സി.കെ. അജയ്കുമാർ,PRO