വ്യാജ വാര്‍ത്ത നല്കി അപമാനിച്ചു: ദേശാഭിമാനിക്കെതിരെ പ്രതിപക്ഷനേതാവ് പരാതി നല്കി
കൊച്ചി: കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിക്കെതിരെയും അധിക്ഷേപ വാര്‍ത്ത നല്കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്കി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ചു കൊണ്ട് ഏപ്രില്‍ 18 ന് ‘പോണ്‍ഗ്രസ്’എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി നല്‍കിയത്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ കെ ശൈലജക്കെതിരെ സൈബര്‍ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയില്‍ നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍…