സംസ്ഥാന സർക്കാർ ക്ഷാമബത്ത വർധിപ്പിച്ചു

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും വർധിപ്പിച്ചിട്ടുണ്ട്.

Read More

രണ്ടാം കർഷക സമരം: കനത്ത സുരക്ഷ.ഹരിയാനയിൽ 3 ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധിച്ചു

ഡൽഹി: സംയുക്ത കിസാൻ മോർച്ച 13ന് പ്രഖ്യാപിച്ച “ഡൽഹി ചലോ” മാർച്ചിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു ഹരിയാന ഭരണകൂടം. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനായി ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മാർച്ചിന് മുന്നോടിയായി ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ‌, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കുന്നത്. ബൾക്ക് എസ്എംഎസ് അയയ്ക്കുന്നതിനും വിലക്കുണ്ട്. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് കർഷകരുടെ മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ…

Read More

ലോക്‌സഭയില്‍ കളര്‍സ്‌പ്രേ പ്രയോഗം, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും രണ്ടു പേര്‍ താഴേക്ക് ചാടി

ലോക്‌സഭാ സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ​ഗ്യാസോ അതല്ലെങ്കിൽ കള‍ര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുളള കോൺഗ്രസ് എംപിമാര്‍ പ്രതികരിച്ചു. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ…

Read More

ഗവർണറുടെ കാർ തടഞ്ഞു എസ് എഫ് ഐയുടെ കരിങ്കൊടി പ്രിതിഷേധം

തിരുവനന്തപുരം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തന്നെ ആക്രമിക്കാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര് ശ്രമിക്കുകയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് എസ് എഫ് ഐക്കാര്‍ തനിക്കെതിരെ ശാരീരികമായ ആക്രമണം നടത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പാഴായിരുന്നു സംഭവം.ഗവര്‍ണ്ണറുടെ വാഹനത്തിന്റെ നേര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. തന്റെ വാഹനത്തില്‍ എസ് എഫ് ഐക്കാര്‍…

Read More

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് നേരെ ആക്രമണം

കൊച്ചി: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് നേരെ ആക്രമണം നവകേരള സദസിനെതിരെ പ്രതിഷേധിച്ചതിന് മർദനമേറ്റ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആശുപത്രിയില്‍ സന്ദർശിക്കാനെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.എംഎല്‍എയുടെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്. പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നോയൽ ജോസിനെ കാണാൻ…

Read More

ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബിനോയ് വിശ്വം എം പിക്ക് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് തിരുമാനിച്ചത്.ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സി പി ഐ നാഷണല്‍ സെക്രട്ടറിയും…

Read More

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സിവ് പാനലിനു ഭൂരിപക്ഷം

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2023-2026 കാലയളവിലേക്കുള്ള ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ . ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ ഭൂരിപക്ഷം സീറ്റുകളിലും വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക് ഇനിപ്പറയുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. 1.ബിനു മണ്ണിൽ വറുഗീസ്2.മുഹമ്മദ് ഫൈസൽ3.മിഥുൻ മോഹൻ4.രഞ്ജിനി മോഹൻ5.ബോണി ജോസഫ്6.ബിജു ജോർജ്7.രാജപാണ്ഡ്യൻ വരദ പിള്ള8.പാർവതി ദേവദാസ് ആറ് സ്ഥാനാർത്ഥികൾ പ്രോഗ്രസീവ് പാരന്റ്സ് അലയൻസിന്റെ (പിപിഎ) ഭാഗമായിരുന്നു. അതേസമയം ബിജു ജോർജ്ജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) സ്ഥാനാർത്ഥിയായിരുന്നു. സ്‌കൂൾ ഭരണ സമിതിയിലേക്ക്…

Read More

ഗവർണര്‍ വിസി നിയമന നടപടികൾ ആരംഭിക്കുന്നു

തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ…

Read More

സഖാവ് കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015 ലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. കോട്ടയം ജില്ലയിലെ കാനം ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്റെ ജനനം….

Read More

സി എം ആർ എൽ പണമിടപാട് : മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്കും വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

കൊച്ചി: സി എം ആർ എൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം….

Read More

കൊച്ചി CUSAT ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം . മൂന്നു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്‌ ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത്…

Read More

കേന്ദ്രഫണ്ട്: കേരളത്തിൽ നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് നിർമലാ സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയിട്ടില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം…

Read More

സ്കൂൾ ബസുകൾ നവകേരളസദസ്സിന് വിട്ടു നൽകാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: നവകേരളസദസ്സിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നാണ് ഉത്തരവ് നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലർ സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. സ്കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ…

Read More

തൃശ്ശൂരിൽ സ്കൂളിൽ തോക്കുമായെത്തി വെടിവെപ്പ്

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ്…

Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസുകാരെ സിപിഎം പ്രവർത്തകർ മർദ്ധിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം. യൂത്ത് കോൺഗസ് ജില്ലാ വൈസ് പ്രസിഡന്റുമായ മഹിത, സുധീഷ് എന്നിവരാണ് അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇതുകണ്ട സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ കൂട്ടംകൂടി മർദിച്ചു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ചതായാണ് റിപ്പോർട്ട് ..മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ…

Read More

നവകേരള സദസ്സ് ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിൻറെ തുടക്കം: മുഖ്യമന്ത്രി

കാസര്‍കോഡ്: നമ്മുടെ നാടിന്റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ജനസഞ്ചയം വരും നാളുകളില്‍ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ്. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഞങ്ങള്‍ ഉണ്ട് എന്ന പ്രഖ്യാപനത്തിന്റെ ആവര്‍ത്തനം കൂടിയാണ് ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം കൈവരിച്ച…

Read More

കേരളത്തിൽ ആണവനിലയത്തിനായി വൈദ്യുതി വകുപ്പ്

ഡൽഹി: കേരളത്തിലെ സമൃദ്ധമായ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തി ആണവ വൈദ്യുതി നിലയ വേണമെന്ന ആവശ്യവുമായി കേരളം. കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ തോറിയംഅധിഷ്ഠിത ആണവനിലയത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു വർധിക്കുന്ന വൈദ്യുതിയാവശ്യം നേരിടാൻ പുതിയ ഉത്‌പാദനസാധ്യതകൾ വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി.നിലപാട്. കൊല്ലം ജില്ലയിലെ ചവറ തീരത്തോടുചേർന്നുള്ള കായംകുളത്തെ എൻ.ടി.പി.സി. ഭൂമി ഉപയോഗപ്പെടുത്തി നിലയം യാഥാർഥ്യമാക്കാനാണ് നീക്കം.. തമിഴ്നാട്ടിലെ കൽപാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവനിലയം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ…

Read More

നവകേരള സദസ്സിനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു

ഉമ്മൻ‌ചാണ്ടിയുടെ ജനപ്രിയത വർദ്ധിപ്പിച്ച ജനസമ്പർക്ക പരിപാടിയുടെ മാത്രകയിൽ പിണറായി വിജയൻ സർക്കാർ നടത്തുന്ന നവകേരള സദസ്സിനുള്ള യാത്രയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേകമായി ഉണ്ടാക്കിയ ബസ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ നിർമ്മാണശാലയിൽ നിന്ന് ഇന്ന് വൈകിട്ട് കാസർഗോഡേക്ക് പുറപ്പെട്ടു 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ്…

Read More

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ…

Read More

ഒരു മാസത്തെ ക്ഷേമപെൻഷൻ അടുത്ത ആഴ്ച്ച നൽകും

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രിതിസന്ധി മൂലം നാലു മാസമായി നൽകാൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൽ നിന്നും കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

Read More

ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി : അഴിമതികൾക്കെതിരെ പോരാടി കൊണ്ടിരുന്ന പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കളമശ്ശേരിയിലെ വീട്ടിൽ കണ്ടെത്തി. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. സി എം ആർ എൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകളും മറ്റു രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയെന്ന ഇൻകം ടാക്സ് കണ്ടെത്തലിനെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്….

Read More

ശ്രീ പിപി മുകുന്ദൻ അന്തരിച്ചു

കൊച്ചി: ശ്രീ പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും അതിനുമുൻപ്‌ കേരളത്തിലെ സംഘടനാ സെക്രട്ടറിയായും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.

Read More

റിപ്പബ്ലിക് ഓഫ് ഇന്ത്യക്കു പകരം റിപ്പബ്ലിക് ഓഫ് ഭാരത്?

ഡൽഹി: രാജ്യത്തിൻറെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്നാണ് എഴുതി ഇരിക്കുന്നത് . ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ…

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അഴിമതി ആരോപണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ആദ്യം മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു . എന്നാൽ ആരോപണം തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഹർജി തള്ളി.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് സേവനം ഒന്നും നൽകാതെ പണം നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി…

Read More

സനാതന ധര്‍മ്മം മലേറിയയും കൊറോണയും ഡെങ്കിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടത്: ഉദയനിധി സ്റ്റാലിൻ

മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മ്മമെന്ന്‌ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മ അടക്കം ഉള്ള ഓർ സമ്മേളന വേദിയിൽ ഇരുത്തിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സനാതന ധര്‍മ്മത്തെ വിമര്‍ശിച്ചതും തുടച്ചു നീക്കേണ്ടതാണെന്ന്…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പഠനം നടത്തുവാൻ എട്ടംഗ സമിതി

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചു പഠനം നടത്തുവാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ,…

Read More

കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള…

Read More

എൻ എസ് എസ് സംഘ് പരിവാർ പക്ഷത്തേക്കോ?

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ് അറിയിച്ചു. ബുധനാഴ്ച എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും രാവിലെതന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം. വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം. ഇത് സംബന്ധിച്ച നിര്‍ദേശം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും നിര്‍ദേശം നല്‍കി. എന്നാല്‍, ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും…

Read More

തിരുവനന്തപുരം മെട്രോ: മൊബിലിറ്റി പ്ലാൻ പൂർത്തിയായി

തിരുവനന്തപുരത്ത് ആരംഭിക്കുന്ന മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ അടങ്ങിയ പഠന റിപ്പോർട്ട് തയ്യാറായി. അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് പഠന റിപ്പോർട്ട് കൈമാറി. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്കരണത്തെ കുറിച്ചും, ഏത് തരത്തിലുള്ള മെട്രോ സംവിധാനമാണ് നടപ്പാക്കേണ്ടതെന്നതിനെ കുറിച്ചുമുള്ള പഠനങ്ങളും നടത്തിയിട്ടുണ്ട്. ജൂലൈ 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗം റിപ്പോർട്ട് പരിഗണിക്കുന്നതാണ്. ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2015-ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്….

Read More

മണിപ്പൂരില്‍ നടന്നത് ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച: ചീഫ് ജസ്റ്റിസ്. സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സര്‍ക്കാരിന് നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതിയത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. യുവതികളെ നഗ്നരാക്കി നടത്തുന്ന് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഗുരുതരമായ ഭരണഘടന വീഴ്ചയാണ് നടന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് പറഞ്ഞു. വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം…

Read More

ഉമ്മൻചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1970 മുതല്‍ ഇന്ന് വരെ പുതുപ്പളളിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2004-2006, 2011-2016 എന്നി കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും, ഐ ഐ സിസി ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ…

Read More

കേരളത്തില്‍ ഒരു പുരോഗമനവുമില്ല: കെ ബി ഗണേശ് കുമാര്‍ എം എല്‍ എ

തിരുവനന്തപുരം:കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളത്തില്‍ ഒരു പുരോഗമനവുമില്ല എന്ന് കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. കേരളത്തിലെ സര്‍ക്കാര്‍ ചിലവിന്റെ 74 ശതമാനവും ശമ്പളമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുകയാണെന്നും, ശമ്പള ചിലവിന്റെ 64 ശതമാനവും പോകുന്നത് സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്കാണെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഫലം ഉണ്ടാകുന്നില്ല. 50 വര്‍ഷം മുമ്പ് ഇറങ്ങിയ “ഈ നാട്” എന്ന സിനിമയില്‍ പറയുന്നത് പോലെയാണ് ഇപ്പോഴും കേരളത്തിലെ കാര്യങ്ങളെന്നും കെ ബി…

Read More

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം: ലേക് ഷോർ ആശുപത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി വി പി എസ് ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബൈക്കപകടത്തിൽപ്പെട്ട അഖില്‍ എന്ന പതിനെട്ടുകാരന്‍റെ അവയവങ്ങൾ മലേഷ്യൻ പൗരനാണ് ദാനം ചെയ്തത്. 2009 നവംബർ 29 നാണ് അപകടം നടന്നത്. കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച…

Read More

സംസ്ഥാന സര്‍ക്കാരാണ് നിഹാല്‍ നൗഷാദിന്റെ മരണത്തിന്റെ ഉത്തരവാദി: വി ഡി സതീശൻ

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന് ദാരുണാന്ത്യം സംഭവിച്ചതിൽ ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് പ്രിതിപക്ഷ നേതാവ്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്ത് നിഹാല്‍ നിഷാദ് ആണ് ഇന്നലെ മരിച്ചത്. വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. സംസാരശേഷിയും ഇല്ലായിരുന്നു. വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നായ്ക്കള്‍ വരുന്നത് കണ്ടാണ് അവിടേക്ക് നാട്ടുകാർ അന്വേഷിക്കാന്‍ ചെന്നത്. അവിടെ എത്തിയപ്പോഴാണ് ദാരുണമായ വിധത്തില്‍ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത…

Read More

സർക്കാർ നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും – കെ യു ഡബ്ല്യു ജെ.

കൊച്ചി: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ്. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ…

Read More

സഹകരണ ബാങ്കുകൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ പുതിയ നയങ്ങൾ പ്രഖ്യാപിച്ചു

ഡല്‍ഹി: അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നാല് നയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സഹകരണ മന്ത്രാലയം. പുതിയ നയ തീരുമാനങ്ങള്‍ അനുസരിച്ച് അർബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ബ്രാഞ്ചുകള്‍ ആരംഭിക്കാം. ഇതിലൂടെ സഹകരണ ബാങ്കുകളെ വളര്‍ച്ചയെ ശക്തിപ്പെടുത്താനാകും. കൂടാതെ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മറ്റ് കൊമേഷ്യല്‍ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാം. ഇതോടൊപ്പം മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2026 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്,…

Read More

മുഖ്യമന്ത്രി അമേരിക്കയിൽ

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തില്ലുള്ളത്. ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മന്‍മധന്‍ നായര്‍, ലോക കേരള…

Read More

ബിഎസ്എന്‍എൽ പുനരുജ്ജീവന പദ്ധതിക്കു 89000 കോടി രൂപ

ഡല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ബിഎസ്എന്‍എല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കി. 89,047 കോടിയുടെ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത്. ഈ പുനരുജ്ജീവന പാക്കേജിലൂടെ, ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബിഎസ്എന്‍എലിനെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2019-ല്‍ ബിഎസ്എന്‍എല്‍/എംടിഎന്‍എലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം…

Read More

ജനതാദൾ എസ് ബിജെപി സഖ്യത്തിലേക്കെന്ന്‌ റിപ്പോർട്ട്

കർണാടകയിൽ ഏറ്റുവാങ്ങേണ്ടി വന്ന വൻ പരാജയത്തിനു പിന്നാലെ ബിജെപി യുമായി സഖ്യനീക്കം തുടങ്ങി ജനതാദൾ എസ് . ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സഖ്യ ചർച്ചകൾ ആരംഭിചിരിക്കുന്നത്. അന്തിമ തീരുമാനത്തിനായി അമിത് ഷായും കുമാരസാമി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വോട്ടു ശതമാനത്തിൽ കുറവ് വന്നില്ല എങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരികയും സംസ്ഥാനഭരണം കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ ഇടതുമുന്നണിയുടെ ഘടക കക്ഷിയാണ് ജനതാദൾ…

Read More

മധ്യപ്രദേശില്‍ ബജ്‌റംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു

മധ്യപ്രദേശില്‍ ബി ജെ പി ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. തീവ്രഹിന്ദത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടനക്ക് ആര്‍ എസ് എസുമായും അടുത്ത് ബന്ധമുണ്ട് ആര്‍ എസ് എസിന്റെ അടുത്തയാളായ ബി ജെ പി നേതാവ് രഘുനന്ദന്‍ ശര്‍മയാണ് ബജ്‌റംഗ് സേനയുടെ കണ്‍വീനര്‍. ഇദ്ദേഹം ബിജെപിയിൽ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ്…

Read More

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം…

Read More

സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യത

സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് പാർട്ടി വിട്ടു പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്‌. രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികമായ ജൂണ്‍ 11ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. രാജസ്ഥാനില്‍ ഡിസംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.  സച്ചിൻ പൈലറ്റ് ഉന്നയിച്ച വിഷയങ്ങൾക്കു പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൈലറ്റ്-​ഗെലോട്ട് തർക്കങ്ങൾക്ക്ഒരാഴ്ച്ച മുമ്പ് പരിസമാപ്തി കുറിച്ചിരുന്നു. ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ…

Read More

കെ ഫോൺ നിരക്കുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:∙ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. 6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്‌ഷനായെന്നു സർക്കാർ…

Read More

കെ-ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു

ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി. കേരളത്തിലെ…

Read More

രഹനാ ഫാത്തിമക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

തന്റെ അര്‍ധനഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതുമായി ബന്ധപ്പെട്ട് മോഡലും സാമൂഹ്യപ്രവർത്തകയുമായ രഹനാ ഫാത്തിമക്കെതിരെ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ഐ ടി ആക്റ്റ് , പോക്‌സോ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് രഹനാ ഫാത്തിമക്കെതിരെ കേസ് എടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് തന്റെ അര്‍ധനഗ്ന ശരീരത്തില്‍ രഹനാ ഫാത്തിമ ചിത്രം വരിപ്പിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ചില ബി ജെപി നേതാക്കളാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. ഐടി ആക്റ്റിലെ 75 , 65…

Read More

ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കും: അശ്വിനി വൈഷ്ണവ്

ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്….

Read More

പ്രതിച്ഛായ എന്ന പ്രയോഗം കമ്യൂണിസ്റ്റ് വിരുദ്ധം: എം ബി രാജേഷ്

പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരണം. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടിയിലെ എല്ലാവരും നിര്‍വഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നും എം ബി രാജേഷ് വിശദീകരിച്ചു. മന്ത്രിയായാലും അല്ലെങ്കിലും ഇത് ചെയ്യണമെന്നും എം ബി രാജേഷ് പ്രതികരിച്ചു. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ…

Read More

അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു

യു എ ഇ അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു. മൂന്നു പേർക്ക്​ പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്നാണ് സൂചന. എന്നാൽ, ഏത്​ രാജ്യക്കാരാണെന്ന വിവരം അറിവായിട്ടില്ല. യറാഴ്ച രാവിലെ 11നാണ്​ സംഭവം. അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത്​ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു

Read More

സംസ്ഥാനത്തെ മൂന്നു സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല. 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും

സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല….

Read More

അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ്…

Read More