പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്

2722

തിരുവനന്തപുരം: പോലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ട്. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തരസെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രാ​യ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യെ മു​ഖ്യ​മ​ന്ത്രിയാണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോർട്ട്. വെ​ടി​ക്കോ​പ്പു​ക​ളു​ടെ ക​ണ​ക്ക് സൂ​ക്ഷി​ക്കു​ന്ന​തി​ൽ 1994 മു​ത​ൽ പി​ഴ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഫണ്ട് വകമാറ്റിയതിനു സർക്കാർ അംഗീകാരം ലഭിച്ചിട്ടുണ്ട് . ഉപകരണങ്ങൾ വാങ്ങിയത് സർക്കാർ സ്ഥപനമായ കെൽട്രോൺ വഴി മാത്രമാണ്. അതിനാൽ പൊലീസ് ചട്ടം ലംഘിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് തോ​ക്കും തി​ര​ക​ളും കാ​ണാ​താ​യ​തും പൊ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തു​മാ​ണ്.