ബ്രിട്ടണില്‍ ഭക്ഷ്യക്ഷാമം : അവശ്യ വസ്തുക്കള്‍ക്ക് നെട്ടോട്ടമോടി ജനങ്ങള്‍

901

ലണ്ടന്‍ : കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ലോകം കരകയറുന്നതേയുള്ളൂ. ഇപ്പോഴും പല രാഷ്ട്രങ്ങളിലും അവശ്യ വസ്തുക്കള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ ബ്രിട്ടണില്‍ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തുവരുന്നത്. കൊവിഡ് വരുത്തിവച്ച വലിയ പ്രതിസന്ധിയില്‍ അവശ്യസാധനങ്ങള്‍ പോലും ലഭിക്കാതെ വലയുകയാണ് ലണ്ടന്‍ ജനങ്ങള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പല ഷെല്‍ഫുകളും ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു ലക്ഷത്തിലധികം ലോറി ഡ്രൈവര്‍മാരുടെ ക്ഷാമമാണ് അടുത്തിടെ ലണ്ടനിലെ ഭക്ഷ്യക്ഷാമം ഇരട്ടിയാക്കിയത്. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്ലാത്തതും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കൊവിഡിന് ശേഷം ആയിരക്കണക്കിന് തൊഴിലാളികള്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയിലേക്ക് മാറിയെന്ന് വ്യാപാരികള്‍ പറയുന്നു.സൂപ്പര്‍മാര്‍ക്കറ്റുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്ബനികള്‍ ഹെവി ഗുഡ്‌സ് വെഹിക്കിള്‍ (എച്ച്‌ജിവി) ലോറി ഡ്രൈവര്‍മാരുടെ അഭാവമാണ് ഇപ്പോള്‍ ക്ഷാമത്തിലേക്ക് നയിച്ച പ്രധാനകാരണം. ഇത് ലണ്ടനിലെ വിതരണ ശൃംഖലയെ മൊത്തത്തില്‍ ബാധിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമല്ല രാജ്യത്തെ എല്ലാ ബിസിനസ് മേഖലകളും സ്തംഭിച്ചിരിക്കുകയാണെന്ന് ലണ്ടനിലെ വ്യാപാരികള്‍ പറയുന്നു.