ബിപിസിഎൽ ശക്തമായ പ്രക്ഷോഭം ഉയരുമെന്ന് സീതാറാം യെചുരി

2550

കൊച്ചി:ഭാരത് പെട്രോളിയം വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ബിപിസിഎൽ തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പിന്തുണയുമായി സി പി ഐ എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് (10.12.2019) അമ്പലമുകൾ സമരകേന്ദ്രത്തിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു.

പൊതുമേഖലകളുടെ യഥാർത്ഥ അധികാരികൾ ജനങ്ങളാണെന്നും, ഗവൺമെന്റ് പൊതു മേഖലയുടെ മാനേജർ മാത്രമാണെന്നും മാനേജർക്ക് വിൽക്കാനുള്ള അവകാശമില്ല എന്നും യെചുരി പറഞ്ഞു. സുഹ്രുത്തുക്കളായ കോർപ്പറേറ്റുകൾക്ക് നാടിനെ മുഴുവൻ തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുകയാണ് മോഡി ഗവൺമെന്റ്. എയർപോർട്ടുകളെല്ലാം ഒരു സുഹൃത്തിനു നൽകി കഴിഞ്ഞു. എന്നാൽ കേരള ഗവൺമെൻറ് മാത്രം ബദൽ നയം ഉയർത്തി അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു സുഹൃത്തിന് ഓയിൽ മേഖല കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഉയർത്തിക്കൊണ്ടുവരുമെന്ന് യെച്ചൂരി പറഞ്ഞു.

പി രാജീവ്, സി എൻ മോഹനൻ, കെ ചന്ദ്രൻപിള്ള, എം സ്വരാജ്, കെ എൻ ഗോപിനാഥ് ,സി കെ മണിശങ്കർ, പി ആർ മുരളീധരൻ, എൻ സി മോഹനൻ, ജോൺ ഫെർണാണ്ടസ് എം എൽ എ എന്നിവർ സംസാരിച്ചു