ബഹ്‌റൈൻ നോർക്ക ഹെൽപ്‌ ഡെസ്‌ക്കിന് വിതരണം ചെയ്യുവാൻ പ്രതിഭ ഫുഡ് കിറ്റുകൾ നൽകി

27699

മനാമ: കോവിഡ് മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ ബഹ്‌റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 100 കിറ്റുകൾ ബഹ്‌റൈൻ നോർക്ക ഹെൽപ്‌ ഡെസ്‌ക്കിന് കൈ മാറി.

രണ്ടുമാസത്തിലേറെയായി ബഹ്റിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഭ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യസഹായങ്ങളും നൽകി വരികയാണ്.ആയിരത്തിലധികം കിറ്റുകളാണ് ഇതിനോടകം അത്യാവശ്യക്കാരിലേക്ക് എത്തിച്ചു കഴിഞ്ഞിരിക്കുന്നത്, ഇനിയും ആവശ്യക്കാരുടെ നിര നീളുന്നതിനാൽ നാല് മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുകയാണ് .

സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി മാനവികത ഉയർത്തിപ്പിടിക്കുന്ന പ്രതിഭ നോർക്ക ഹെൽപ്‌ഡെസ്‌കിനു പ്രവാസികൾക്കു സഹായമായി വിതരണം ചെയ്യുവാനായാണ് ഭക്ഷണ കിറ്റ് നൽകിയത്.
പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാറിൽ നിന്നും നോർക്ക ഹെൽപ്‌ഡെസ്‌കിനു വേണ്ടി ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള കിറ്റുകൾ ഏറ്റുവാങ്ങി. പ്രവാസി കമ്മീഷൻ അംഗം ശ്രീ.സുബൈർ, ലോകകേരള സഭ അംഗം ശ്രീ.സി.വി.നാരായണൻ, പ്രതിഭ മുഖ്യരക്ഷാധികരി പി. ശ്രീജിത്, പ്രസിഡന്റ് കെ.എം.സതീഷ്, ട്രഷറർ കെ.എം.മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു.