ബഹ്റിൻ മാർത്തോമ്മാ ഇടവക റവ.മാത്യു കെ. മുതലാളി അച്ചനും കുടുംബത്തിനും യാത്രയയപ്പു നൽകി

20331

മനാമ: ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഇടവക പ്രസിഡന്റും വികാരിയുമായാ റവ.മാത്യു കെ. മുതലാളി അച്ചനും കുടുംബത്തിനും ഉള്ള യാത്രയയപ്പു സമ്മേളനം ഈ മാസം ഇരുപത്തിമൂന്നാം തിയതി വിശുദ്ധ ആരാധനക്ക് ശേഷം രാവിലെ 10 മണിക്ക് Zoom Platform ലൂടെ നടത്തപ്പെട്ടു. ബഹ്റിൻ മാർത്തോമ്മാ ഇടവക സഹവികാരി റവ.വി.പി.ജോൺ അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടവക ശുശ്രുക്ഷകൻ ശ്രീ. പ്രദീപ് മാത്യു ന്റെ പ്രാരംഭ പ്രാർത്ഥനക്കുശേഷം ഇടവക സെക്രട്ടറി ശ്രീ. റെജി ടി. എബ്രഹാം സ്വാഗതവും ഇടവക വൈസ് പ്രസിഡന്റ് ശ്രീ.ചാക്കോ പി മത്തായി, ശ്രീ.എം. ടി മാത്യൂസ് (C.E.O, അൽമോയ്യെദ് കോൺട്രാക്ടിങ്), ശ്രീ.കോശി സാമുവേൽ (സഭ കൌൺസിൽ മെമ്പർ), ശ്രീമതി. ലിസി ജോസ് (ഭദ്രസന അസംബ്ലി മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു .

ഇടവകയിലെ വിവിധ സംഘടനകളെ പ്രധിനിധീകരിച്ചു ശ്രീ.കുരുവിള വർക്കി ( ഇടവക മിഷൻ), ശ്രീ. ഐപ്പ് ജോൺ (സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ്), ശ്രീമതി.ഡെൻസി അനോജ് (യുവജനസഖ്യം) ശ്രീമതി. ജിനു സജി (സേവികാസംഘം), ശ്രീമതി.മേഴ്‌സി തോമസ് (സൺ‌ഡേ സ്കൂൾ), ശ്രീ.രാജീവ് പി. മാത്യു (പാരിഷ് കൊയർ) എന്നിവർ യാത്രാ മംഗളാശംസകൾ അറിയിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ശ്രീ.ബിജു കുഞ്ഞച്ചൻ ഇടവകയുടെ സ്നേഹോപഹാരം റവ.മാത്യു കെ.മുതലാളി അച്ചനും കുടുംബത്തിനും തദവസരത്തിൽ നല്കി.

വികാരനിര്ഭയമായ മറുപടി പ്രസംഗം ചെയ്ത റവ.മാത്യു കെ . മുതലാളി അച്ചനോടും, ജെയ്സി കൊച്ചമ്മക്കും യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ഇടവക അക്കൗണ്ടന്റ് ശ്രീ.ചാൾസ് വര്ഗീസ് നന്ദി അറിയിക്കുകയും ചെയ്തു. ഇടവക ശുശ്രുക്ഷകൻ ശ്രീ.ജിജി തോമസ് ന്റെ പ്രാർത്ഥനയോടെ യോഗം സമംഗളംപര്യവസാനിച്ചു.

ഇടവക മീഡിയ ടീമ്സിന്റെ നേതൃത്വത്തിൽ റവ.മാത്യു കെ. മുതലാളി അച്ചന്റെo കുടുംബത്തിന്റെo ബഹ്ററൈലെ ഇടവക ശുശ്രുക്ഷകയുടെ ഒരു ചെറു വീഡിയോ തദവസരത്തിൽ പ്രദർശിപ്പിച്ചു. പാരീഷ് കൊയർ, സൺ‌ഡേ സ്കൂൾ കൊയർ എന്നീ സംഘടന യുടെ നേതൃത്വത്തിൽ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. മിസ്.സ്വേതാ എലിസബത്ത് ഫിലിപ്പ്, ശ്രീ. ഡാനിയേൽ വിനു എബ്രഹാം എന്നിവർ പ്രോഗ്രാം അവതാരകരായി പ്രവർത്തിച്ചു.