“നിയതം ” ഫീച്ചർ ഫിലിം ടീസർ റിലീസ് നിർവ്വഹിച്ചു

9488

കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവരുടെ കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കി, ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ശ്രീ.രാജേഷ് സോമൻ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം “നിയതം”; തൃശ്ശൂർ ജില്ലയിൽ പാവറട്ടിയിലുള്ള ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറി മാർച്ച്‌ 12 മുതൽ 14 വരെ സംഘടിപ്പിക്കുന്ന ആറാം ഗ്രാമീണ ചലച്ചിത്രോത്സവത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച്‌ 12 വൈകീട്ട്  6.30ന് ദേവസൂര്യ അങ്കണത്തിൽ പ്രദർശിപ്പിക്കുന്നു.

ആദ്യ പ്രദർശനത്തിനു മുന്നോടിയായുള്ള  ‘നിയതം’ സിനിമയുടെ ടീസർ റിലീസ് ചടങ്ങ് മാർച്ച്‌ 07 വൈകീട്ട്  7 മണിക്ക് ബഹറിൻ കേരളീയ സമാജം ഫേസ്ബുക് പേജിലൂടെ സമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി, നിയതം സിനിമ സംവിധായകൻ  രാജേഷ് സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.