ബിജെപി എം എൽ എ ക്കെതിരെ സ്ത്രീ പീഡനത്തിന് കേസ്

2557

ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കും ബന്ധുക്കൾക്കുമെതിരെ സ്ത്രീ പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിലെ ബദോഹിയിൽ നിന്നുള്ള എംഎൽഎയാണ് ത്രിപാഠി.

ആറു വർഷത്തോളമായി ബിജെപി നേതാവിന്‍റെ ബന്ധു തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്. എംഎൽഎയുടെ ബന്ധുവായിരുന്നു ആദ്യം സ്ത്രീയെ പീഡിപ്പിച്ചത്. ഭർത്താവ് മരിച്ച ഇവരെ 2014ലായിരുന്നു എംഎൽഎയുടെ ബന്ധു പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാൾ ഇവരെ പീഡനത്തിനിരയാക്കിയത്.

2017 ല്‍ ഉത്തർപ്രദശ് നിയമസഭ തെരഞ്ഞെടുപ്പിനു ഒരുമാസം മുൻപ് ബദോഹിയിലെ ഹോട്ടലിലെത്തിച്ചും പീഡനം തുടരുകയായിരുന്നു. ഒരു മാസത്തോളം ബിജെപി എംഎൽഎയും ബന്ധുക്കളും അവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

എന്നാൽ ഈ ആരോപണങ്ങൾ ത്രിപാഠി നിഷേധിച്ചിരുന്നു. മറ്റൊരു ബിജെപി നേതാവ് തന്നെ അപകീർത്തിപ്പെടുത്താനായി ഗൂഢാലോചന സൃഷ്ടിക്കുകയായിരുന്നെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്.