ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

5689

കൊച്ചി: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ എസ്. സുരേഷ് , അരൂരിൽ കെ.പി പ്രകാശ് ബാബു, കോന്നിയിൽ കെ. സുരേന്ദ്രൻ, മഞ്ചേശ്വരത്ത് രവീശ തന്ത്രി കുന്ദാർ, എറണാകുളത്ത് സി.ജി രാജഗോപാൽ എന്നിവർ സ്ഥാനാർഥികളാകും.

ബിജെപി കേന്ദ്രനേതൃത്വമാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽനിന്ന് 18 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.