ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു.

1227

 തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച്5എന്‍8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്. രണ്ടിടങ്ങളിലായാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ചാണ് സാമ്പിളുകൾ പരിശോധിച്ചത്.

പക്ഷിപ്പനി നിയന്ത്രിക്കാൻ അടിയന്തര നടപടി തുടങ്ങിയതായി വനം മന്ത്രി കെ രാജു പറഞ്ഞു. ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം തുറക്കും.കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ ജില്ലാ കളക്ടർമാർ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് മനുഷ്യരിലേക്ക് ഇതുവരെ പടർന്നിട്ടില്ല. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങൾക്ക് ചുറ്റമുള്ള രണ്ട് കിലോമീറ്ററോളം ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.