ബിഹാറിൽ എൻ ഡി എ ഭരണം നിലനിർത്തും ;ഉപതെരെഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേട്ടം

2126

പാറ്റ്ന :ബിഹാറിൽ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാൻ അർധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു . 4.10 കോടി വോട്ടുകളിൽ ഒരു കോടി വോട്ടുകളാണ് എണ്ണി തീർന്നത്. ഇവിഎം എണ്ണം വർധിപ്പിച്ചതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്ന് എച്ച്ആർ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

ഒരു കോടി വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൻഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. 132 സീറ്റിൽ എൻഡിഎ മുന്നേറി . മത്സരിച്ച 29 മണ്ഡലങ്ങളിൽ 19 ഇടത്തും ഇടത് പാർട്ടികൾ മുന്നേറി.ബിഹാറിൽ എൻ ഡി എ ഭരണം നിലനിർത്തുമെന്നാണ് ഇപ്പോഴത്തെ ലീഡ് നിലകൾ സൂചിപ്പിക്കുന്നത് .മധ്യപ്രദേശിലെ വിജയത്തോടെ ബിജെപി ഭരണം തുടരുമെന്ന് ഉറപ്പായി .ഉത്തർപ്രദേശിലും ഗുജറാത്തിലും ബിജെപിക്കു നേട്ടം