മലയാളം പാഠശാല ബഷീർ അനുസ്‌മരണം നടത്തി

1491

മനാമ: അനുഭവങ്ങളുടെ വൻകരകൾ കടന്നു വന്ന് വൈലാലിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് ലോകത്തെ എഴുതിയ മലയാളത്തിന്റെ സ്വന്തം കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച് പ്രതിഭാ മലയാളം പാഠശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വായനാ മത്സരവും നടത്തി.

പ്രതിഭാ ഈസ്റ്റ് റിഫാ യൂണിറ്റ് സെക്രട്ടറി അഷ്റഫ് മളി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വായന മത്സരത്തിൽ സന്മയ ഷമേജ്,ശ്രുതി പ്രകാശ്,അഷിക ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടികൾക്ക് ജയൻ മേലത്ത്,സുരേന്ദ്രൻ ,പ്രകാശ്,മഹേഷ് നേതൃത്വം നൽകി

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രതിഭാ മലയാളം പാഠശാല “കണിക്കൊന്ന” ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും “മുല്ല” ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായ് ഓർമ്മ ശക്തി പരിശോധനാ മത്സരവും നടത്തി. പാഠശാല പ്രിൻസിപ്പാൾ സുരേന്ദ്രൻ വി.കെ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

ക്വിസ് മത്സരത്തിൽ ആഷിക ബിജു ഒന്നാം സ്ഥാനവും, സൻമയ ഷമേജ് രണ്ടാം സ്ഥാനവും ശ്രുതി പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓർമ്മശക്തി പരിശോധനാ മത്സരം രണ്ട് ഗ്രൂപ്പായിട്ടാണ് നടത്തിയത്.
ഗ്രൂപ്പ് A യിലെ വിജയികൾ ഒന്നാം സ്ഥാനം: ദേവജ് ഹരീഷ്, രണ്ടാം സ്ഥാനം: ഷസ് വ, ഖദീജ, വൈഖ, മൂന്നാ സ്ഥാനം: അനയ, ആദിദേവ് പിലാത്തോട്ടത്തിൽ.
ഗ്രൂപ്പ് B യിലെ വിജയികൾ ഒന്നാം സ്ഥാനം: മുഹമ്മദ് ഫാദി, സംവൃദ്ധ്, രണ്ടാം സ്ഥാനം: റിഷിത, അഭിനവ്, മൂന്നാം സ്ഥാനം: അശ്വിൻ, ആദിദേവ്, ദേവനന്ദ.