ബഹ്‌റൈനിൽ നിന്നും കേരളത്തിലേക്ക് സംഘടനകളുടെ ചാർട്ടേർഡ് വിമാനങ്ങൾ

7045

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്‌റൈനിൽ നിന്നും കേരളത്തിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി വിവിധ സംഘടനകൾ ചാർട്ടേർഡ് വിമാന സർവിസുകൾ ഏർപ്പെടുത്തി.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ വിമാനങ്ങളിൽ പോകുവാൻ കഴിയുന്നത്. എംബസിയുടെയും , കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും നിബന്ധനകൾക്ക് വിധേയമായാണ് യാത്രാനുമതി ലഭിക്കുക

ബഹ്‌റൈനിൽ ഏതെങ്കിലും തരത്തിലുള്ള യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല.

ബഹ്‌റൈനിലെ പ്രമുഖ സംഘടനകളായ പ്രതിഭ, കെഎംസിസി, ഒഐസിസി, സംസ്‌കൃതി, കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, കോഴിക്കോട് പ്രവാസി ഫോറം . കെ എ ജി , വടകര സഹ്രദയ വേദി, പവിഴദ്വീപിലെ കോഴിക്കോട്ടുകാർ തുടങ്ങി നിരവധി സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് .