ബെവ്‌കോ ആപ്പ്: രേഖകളുമായി രമേശ് ചെന്നിത്തല

12895

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അൻപത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. ബാറുടമകൾ സർക്കാറിന് നൽകിയ ധാരണപത്രം പുറത്തുവിട്ടാണ് ചെന്നിത്തലയുടെ ആരോപണം

ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ബാറുകാരില്‍നിന്ന് ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസ നേരത്തേ തന്നെ ബെവ്കോ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് നല്‍കുന്നു. ഈ തുകയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നതെന്നും ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ഏറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.