ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​മേ​യം

3181

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​മേ​യം. തി​രു​വ​ന​ന്ത​പു​രം ബാ​ർ അ​സോ​സി​യേ​ഷ​ന്‍റേ​താ​ണ് പ്ര​മേ​യം. വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​മേ​യം. പ​ണം നേ​രി​ട്ട് അ​ക്കൗ​ണ്ടി​ലി​ട​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂഷണം ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

ഈ ​ഉ​ത്ത​ര​വ് അ​ഭി​ഭാ​ഷ​ക​രു​ടെ അ​വ​കാ​ശ ലം​ഘ​ന​മെ​ന്നാ​ണ് പ്ര​മേ​യം. അഭിഭാഷകരുടെ അവകാശങ്ങൾക്കെതിരെയാണ് കോടതിയുടെ നടപടിയെന്നും അദാലത്തുകളിൽ നിന്ന് അഭിഭാഷകർ വിട്ടുനിൽക്കണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു പ്രമേയം. ഇതേപ്പറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജില്ലാ ജഡ്ജി എന്നിവരെ അറിയിക്കാനും പ്രമേയ തീരുമാനത്തിലുണ്ട്.

വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ ചേംബറിൽ കയറി കൈയേറ്റത്തിന് ശ്രമിച്ചത് വിവാദമായിരുന്നു.