സ്ത്രീകള്‍ക്ക് കായികവിനോദങ്ങള്‍ നിഷേധിച്ച്‌ താലിബാന്‍

279

കാബൂള്‍: സ്ത്രീകള്‍ക്ക് രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങി താലിബാന്‍. സ്ത്രീകളെ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ് അഹമ്മദുള്ള വസിം പറഞ്ഞു. കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമല്ല. കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നത്, മാദ്ധ്യമങ്ങളിലൂടെ അവരുടെ ശരീരം പുറത്ത് കാണാന്‍ ഇടയാക്കുമെന്നും അഹമ്മദുള്ള വസിം പറഞ്ഞു. താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്റെ തലവന്‍ കൂടിയാണ് അഹമ്മദുള്ള.അഫ്ഗാനില്‍ ഇനി എല്ലാ കാര്യങ്ങളും ശരിഅത്ത് നിയമപ്രകാരമായിരിക്കും നടക്കുകയെന്ന് താലിബാന്റെ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്‍സദയും പറഞ്ഞിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പോരാട്ടത്തിന് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടായിരുന്നു. വിദേശ അധിനിവേശവും ആക്രമണവും അവസാനിപ്പിച്ച്‌ രാജ്യത്തെ മോചിപ്പിക്കുക എന്നതായിരുന്നു ആദ്യത്തേത്. രാജ്യത്ത് സ​ന്പൂര്‍ണവും സുസ്ഥിരവുമായ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ഇനി വിശുദ്ധ ശരിഅത്തിനെ അടിസ്ഥാനമാക്കി അഫ്ഗാനിസ്താനിലെ ഭരണകാര്യങ്ങളും ജനങ്ങളുടെ ജീവിതവും നിയന്ത്രിക്കപ്പെടുമെന്നും’ ഹിബത്തുല്ല അഖുന്‍സദ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.