രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി ചുരുക്കി

52

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂന്നാംഘട്ട ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സ്റ്റേറ്റ് ബാങ്ക് ലയനത്തിനും ബാങ്ക് ഓഫ് ബറോഡ ലയനത്തിനും ശേഷം ഒരുമിച്ച് ഒരു കൂട്ടലയനം ആണ് ഇന്ന് പ്രഖ്യാപിച്ചത്.

കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിക്കും .

2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നെങ്കിൽ ഇനി മുതൽ രാജ്യത്ത് ആകെ 12 പൊതുമേഖലാ ബാങ്കുകൾ ആയിരിക്കും ഉണ്ടാവുക